Wednesday, October 7, 2026
Homeകേരളംതൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്തെത്തി പാമ്പുകളെ തുരത്താനുള്ള ശ്രമങ്ങൾ നടത്തി. വീടിനുള്ളിൽ ഇനിയും കൂടുതൽ പരിശോധന നടത്തേണ്ട സാഹചര്യമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശത്തെത്തി പരിശോധനകൾ ആരംഭിക്കും.

ഇക്കഴിഞ്ഞ 19 നാണ് അനോഷിനും സഹോദരൻ ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിൻ്റെ കടി ഏൽക്കുന്നത്. ആൻജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലായിരുന്ന അനോഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. സഹോദരൻ ആൻജോ ഇതേ സംഭവത്തിൽ മരണപ്പെട്ടതിൻ്റെ അപകടത്തിനിടയിലും അനോഷിൻ്റെ തിരിച്ചുവരവ് കുടുംബത്തിന് വലിയ ആശ്വാസമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ