Wednesday, October 7, 2026
Homeഅമേരിക്കഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ; റവ.ഫാ. ഡേവിസ് ചിറമേൽ...

ഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ; റവ.ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകൻ

ജീമോൻ റാന്നി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ 2026 ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

കൺവെൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ (2411 5th St., Stafford, TX 77477) നടക്കുന്ന കൺവെൻഷനിൽ പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായിരിക്കും.

സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ഫാ. ഡേവിസ് ചിറമേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും Accident Care and Transport Service (ACTS)-ന്റെയും സ്ഥാപകനാണ്. വൃക്കരോഗികൾക്ക് ചികിത്സാ സഹായം, ഡയാലിസിസ്, വൃക്കദാന ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിച്ചുവരുന്നു.

2009-ൽ അപരിചിതനായ ഒരാൾക്ക് തന്റെ ഒരു വൃക്ക ദാനം ചെയ്തതിലൂടെയാണ് ഫാ. ഡേവിസ് ചിറമേൽ വൃക്കദാന ബോധവൽക്കരണ രംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് നിരവധി സാമൂഹിക ക്ഷേമ, ജീവകാരുണ്യ പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി.

ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ മിൽറ്റാ മാത്യു, ഗായകസംഘം കൺവീനർ ഡോ. അന്ന.  കെ ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ  കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ജാതിമത ഭേദമെന്യേ  കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ