സ്ഥാനാർഥികൾ നെട്ടോട്ടത്തില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും.
സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം നടന്നു കഴിഞ്ഞു . മൂന്നാം ഘട്ട പ്രസ്താവന വിതരണവും നടന്നു . പലയിടങ്ങളിലും സ്ലിപ്പ് വിതരണവും നടന്നു . ഓരോ വോട്ടും ഉറപ്പിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ ആണ് സ്ഥാനാർഥികൾ.
മണ്ഡലത്തിലെ മിക്ക ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എത്തിയിരുന്നു . വിവിധ തലങ്ങളിലെ പ്രചാരണം നടന്നു . പാര്‍ട്ടിയുടെ ചുമതലക്കാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് വ്യക്തികളെ കാണുന്ന ഓട്ടത്തില്‍ ആണ് മിക്ക സ്ഥാനാര്‍ഥികളും . നാളെയാണ് കലാശക്കൊട്ട്.തുടര്‍ന്ന് നിശബ്ദതയില്‍ ഉള്ള പ്രചാരണം നടക്കും .പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികളുടെ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.



