Saturday, May 23, 2026
Homeകേരളംഒഎൽഎക്സിൽ വില്പനയ്ക്കിട്ട മൊബൈൽ ഫോൺ വാങ്ങിയശേഷം പണം നൽകാതെ യുവാവിനെ കബളിപ്പിച്ച യുവതി അറസ്റ്റിൽ

ഒഎൽഎക്സിൽ വില്പനയ്ക്കിട്ട മൊബൈൽ ഫോൺ വാങ്ങിയശേഷം പണം നൽകാതെ യുവാവിനെ കബളിപ്പിച്ച യുവതി അറസ്റ്റിൽ

ചേർത്തല: ആലപ്പുഴയിൽ ഒഎൽഎക്സിൽ വില്പനയ്ക്കിട്ട മൊബൈൽ ഫോൺ വാങ്ങിയശേഷം പണം നൽകാതെ യുവാവിനെ കബളിപ്പിച്ച കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടിൽ അമ്പിളി(41)യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവിൽനിന്ന് ഫോൺ വാങ്ങിയശേഷം 47,000 രൂപ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവ് പൊലീസിന് പരാതി നൽകി.

പരാതിയെത്തുടർന്ന് ഡിവൈഎസ്‌പി അനിൽകുമാറിന്റെ നിർദേശപ്രകാരം ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സത്താർ, സീനിയർ സിപിഒമാരായ സതീഷ്, ജോർജ് ജോസഫ്, സിപിഒ സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുൻപും സമാനരീതിയിൽ തട്ടിപ്പ് നടത്തിയ പ്രതിയെ 2025ലും ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com