തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് പണം നഷ്ടമായ നിക്ഷേപകര്‍ക്ക് ക്ലെയിം ഫോം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാം.
പത്തനംതിട്ട ജില്ലയിലുളളവര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ഫോം നല്‍കണം. തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് ഫോം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് അവസരം.



