Friday, October 2, 2026
Homeകായികംറണ്ണൊഴുകിയ പിച്ചിനെ വിമര്‍ശിച്ചും യുവ പേസര്‍മാരെ പിന്തുണച്ചും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.

റണ്ണൊഴുകിയ പിച്ചിനെ വിമര്‍ശിച്ചും യുവ പേസര്‍മാരെ പിന്തുണച്ചും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.

രണ്ടാം ഏകദിനത്തില് വെസറ്റ് ഇന്‍ഡീസിനെതിരെ 406 റണ്‍സ് പിന്തുടര്‍ന്ന് തിളങ്ങുന്ന വിജയം നേടിയതിന് പിന്നാലെ ഗുവാഹത്തി പിച്ചിനെ വിമര്‍ശിച്ചും ടീമിലെ യുവ പേസര്‍മാരെ പിന്തുണച്ചും ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. 2027 ലോകകപ്പിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ടീമിന് പരിമിതമായ തോതില്‍ മാത്രമെ ഏകദിന മത്സരങ്ങള്‍ ടീമിന് ലഭിച്ചിട്ടുള്ളുവെന്നും ഗുവാഹത്തിയിലെ പിച്ചില്‍ പന്തെറിയേണ്ടി വന്ന യുവ പേസര്‍മാരെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു.

ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 406 റണ്‍സ് മറികടന്നെങ്കിലും ഏകദിന മത്സരങ്ങള്‍ ഇനിയും ടീമിന് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെറും 43.3 ഓവറില്‍ ആയിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം ഇന്ത്യ പൂര്‍ത്തിയാക്കിയത്. എട്ടുവിക്കറ്റിന് വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള പരമ്പര വിജയിക്കുകയും ചെയ്തു.

എന്നാല്‍ ഗുവാഹത്തിയിലെ മത്സരത്തില്‍ കോച്ച് ഗൗതംഗംഭീര്‍ പൂര്‍ണമായും സംതൃപ്തനല്ല. ബാറ്റും പന്തും തമ്മില്‍ കൂടുതല്‍ മത്സരം നടക്കണമെന്നും പക്ഷേ നിര്‍ഭാഗവശാല്‍ ഇവിടെ ബാറ്റിംഗ് മാത്രമാണ് നടന്നതെന്നും അദ്ദേഹം മത്സര ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. യുവബോളര്‍മാര്‍ പന്തെറിയുമ്പോള്‍ എതിര്‍ടീമിന് 400 റണ്‍സ് നേടാന്‍ കഴിയുക. പിന്നീട് തങ്ങള്‍ ആ കൂറ്റന്‍ സ്‌കോറിനെ മറികടക്കുക. റെക്കോര്‍ഡുകള്‍ ഉണ്ടാക്കാന്‍ ഇത്തരം മത്സരം മികച്ചതായിരിക്കും. എന്നാല്‍ ഒരു യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും തനിക്ക് ബൗളര്‍മാരോട് സഹതാപം തോന്നുന്നുണ്ട്. -ഗംഭീര്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ