Friday, October 9, 2026
Homeകേരളംആർ ഡി ഒ ഓഫീസിൽ സൂക്ഷിച്ച എട്ടര പവൻ സ്വർണ്ണം മുക്കുപണ്ടം ആയി: തൃശൂർ ജില്ലാ...

ആർ ഡി ഒ ഓഫീസിൽ സൂക്ഷിച്ച എട്ടര പവൻ സ്വർണ്ണം മുക്കുപണ്ടം ആയി: തൃശൂർ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു

കോടതി നിർദ്ദേശ പ്രകാരം റവന്യൂ വകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി. സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. 2003ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതി നിർദ്ദേശത്തെത്തുടർന്ന് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്നത്.

റംലത്തിന്റെ മക്കൾ പ്രായപൂർത്തിയാകുന്നത് വരെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് കോടതി റവന്യൂ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ, മക്കൾക്ക് പ്രായപൂർത്തിയായ ശേഷം ആഭരണങ്ങൾ തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമാണെന്ന വിവരം പുറത്തറിയുന്നത്.

സർക്കാർ സംവിധാനത്തിന്റെ കീഴിൽ സൂക്ഷിച്ച സ്വർണം മാറ്റപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനാണ് കളക്ടറുടെ ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ