Tuesday, October 6, 2026
Homeകേരളംപത്തനംതിട്ട ജില്ല : വികസന സെമിനാര്‍ നടത്തി

പത്തനംതിട്ട ജില്ല : വികസന സെമിനാര്‍ നടത്തി

കരട് ജില്ലാ പദ്ധതിയിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത് ജില്ലാ പദ്ധതി അന്തിമമാക്കാനുളള വികസന സെമിനാര്‍ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

ജില്ലയുടെ വികസനത്തിനാവശ്യമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് സെമിനാര്‍ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സൂചിപ്പിച്ചു.

ജില്ലാ പദ്ധതി പ്രധാന രേഖയാണെന്നും വികസന മേഖലയില്‍ ജില്ലയുടെ ഭാവി എന്തായിരിക്കണം എന്നതിന്റെ വസ്തുനിഷ്ഠമായ പഠനമാണിതെന്നും സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി അലക്‌സ് മുഖ്യസന്ദേശത്തില്‍ വ്യക്തമാക്കി.

ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി ജനുവരി 31 നകം സംസ്ഥാന ആസൂത്രണ ബോര്‍ഡിന് നല്‍കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി ജില്ലാ പദ്ധതിയുടെ ലക്ഷ്യം വിശദീകരിച്ചു.

വിവിധ വിഷയമേഖല ഉപസമിതികളുടെ കണ്‍വീനര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും കരട് അധ്യായങ്ങളിലെ വികസന കാഴ്ചപ്പാട്, നിര്‍ദേശം എന്നിവ അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ