Monday, March 16, 2026
Homeകേരളംജിനോം: ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും

ജിനോം: ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും

ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം നടത്തി വിഖ്യാത ഗവേഷകൻ ഡോ. വിശ്വനാഥൻ ചിന്നുസാമി ജിനോം എഡിറ്റ് ചെയ്ത ലോകത്തെ ആദ്യ നെൽവിത്തിനം താമസിയാതെ കർഷകരിലേക്കെത്തും

കേരളത്തിൽ മരച്ചീനി കൃഷി ജനപ്രിയമാക്കുന്നതിൽ ശ്രീ വിശാഖം തിരുനാൾ വഹിച്ച നിർണായക പങ്കിനെ ആദരിക്കുന്നതിനായി, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സ് (ISRC), തിരുവനന്തപുരത്തെ ICAR– കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണകേന്ദ്രവുമായി (CTCRI) സഹകരിച്ച് ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു.

ലോകത്തെ ആദ്യ ജിനോം എഡിറ്റഡ് നെൽവിത്തിനം (Pusa DST Rice 1) വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. വിശ്വനാഥൻ ചിന്നുസാമി ഈ വർഷത്തെ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി. “ജീനോം വിപ്ലവം: എഡിറ്റ് ചെയ്ത ആദ്യ നെൽ വിനത്തിലേക്കുള്ള ഇന്ത്യയുടെ പാത” എന്ന വിഷത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ജിനോം എഡിറ്റിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ നെൽവിത്തിനം ഒരു വർഷത്തിനകം കർഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു,

ബൗദ്ധിക സ്വത്തവകാശ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇത് കൃഷിക്കായി കർഷകർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 5-6 വർഷത്തിനകം ജിനോം എഡിറ്റു ചെയ്ത നിരവധി കാർഷിക വിളകൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ജിനോം എഡിറ്റിംഗിലൂടെ വിത്തിനങ്ങളിലെ പരിമിതികൾ മാറ്റിയെടുക്കാനും സവിശേഷ സ്വഭാവങ്ങൾ വിത്തിനങ്ങളിൽ ഉൾപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിനോം എഡിറ്റിംഗിലൂടെ ആദ്യമായി വികസിപ്പിച്ചെടുത്ത പുതിയ നെൽവിത്തിനം ലവണ – വരൾച്ചാ പ്രതിരോധ ശേഷി കൂടിയതാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കെ എസ്‌ സി എസ് ടി ഇ–ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെ എൻ ടി ബി ജി ആർ ഐ) ഡയറക്ടർ ഡോ. വി. അരുണാചലം ചടങ്ങിൽ വിശിഷ്ടാതിഥിയായി.

ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ സെക്രട്ടറി ഡോ. ടി മകേഷ്കുമാർ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ ജോയിന്റ് സെക്രട്ടറി ഡോ. എച്ച് കേശവ കുമാർ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com