Sunday, October 4, 2026
Homeകേരളംസബ് ഇൻസ്പക്ടറുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായ കേസിലെ പ്രതിയെ വെറുതെ വിട്ടു 

സബ് ഇൻസ്പക്ടറുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായ കേസിലെ പ്രതിയെ വെറുതെ വിട്ടു 

പത്തനംതിട്ട: ഔദ്യോഗിക സർക്കാർ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കണമെന്നും നിയമപരമായ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു പോകണമെന്നുമുള്ള ഉദ്യേശത്തോടും കരുതലോടും കൂടി ഔദ്യോഗിക ഡ്യൂട്ടിയിൽ അടൂർ പോലീസ് സ്റ്റേഷന്റെ മുൻവശം ഗ്രില്ലിന് സമീപത്തായി നിന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടതു ചെള്ളയ്ക്ക് കൈ കൊണ്ട് അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുന്നതു കണ്ട് അടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ പി.ശ്രീകുമാർ ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്ത സമയം സബ് ഇൻസ്പെക്ടറുടെ വലതു കൈയ്ക്ക്

പൊട്ടൽ സംഭവിച്ചുവെന്നും ആരോപിച്ച്
ഇന്ത്യൻ ശിക്ഷാ നിയമം 353, 225 ( B ),
333 എന്നീ വകുപ്പുകൾ പ്രകാരം
അടൂർ പോലീസ് രജിസ്റ്റർ ചെയ്ത
കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന്
കണ്ട് പത്തനംതിട്ട അഡീഷണൽ
ഡിസ്ട്രിക്ട് & സെഷൻസ് കോടതി
നമ്പർ- 3 – വെറുതെ വിട്ടു.

2011 നവംബർ 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും അഞ്ച് രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രതിഭാഗത്ത് നിന്നും ഒരു സാക്ഷിയെ
വിസ്തരിക്കുകയും രണ്ട് രേഖകൾ ഹാജരാക്കുകയും ചെയ്തു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്
തടസ്സം വരുത്തിയെന്നും പ്രതി നിയമാനുസൃത കസ്റ്റഡിയിൽ ആയിരുന്നുവെന്നും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. പ്രതിക്ക് വേണ്ടി അഡ്വ.ഷിലു മുരളീധരൻ,അഡ്വ.പി.സി.ഹരി എന്നിവർ കോടതിയിൽ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ