Tuesday, September 22, 2026
Homeകേരളംവിവാഹമോചനത്തിന് 'രണ്ടാനമ്മപ്പോര്' കാരണമാകാമെന്ന് ഹൈക്കോടതി

വിവാഹമോചനത്തിന് ‘രണ്ടാനമ്മപ്പോര്’ കാരണമാകാമെന്ന് ഹൈക്കോടതി

കൊച്ചി: ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് രണ്ടാനമ്മപ്പോര് കാണിക്കുന്നത് വിവാഹ മോചനത്തിന് കാരണമാകുമെന്ന് കേരള ഹൈക്കോടതി. മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മക്കളെ ഉപദ്രവിക്കുന്ന ഭാര്യ, ഒപ്പം ജീവിക്കുന്ന തന്നെയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഭർ‌ത്താവ് ആശങ്കപ്പെടുന്നതിൽ ന്യായമുണ്ട്. ശാരീരിക ഉപദ്രവം മാത്രമല്ല, മാനസിക പീഡനവും ഉപദ്രവത്തിന്റെ ഗണത്തില്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
2019ല്‍ കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതു ചോദ്യം ചെയ്തും ജീവനാംശം കൂട്ടിച്ചോദിച്ചും ഭാര്യ നൽകിയ ഹർജികളും ജീവനാംശം നൽകാൻ വിധിച്ചതിനെതിരെ ഭർത്താവ് നൽകിയ ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ച് മക്കളുടെ മൊഴികൾ ഉൾപ്പെടെ പരിഗണിച്ചാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ