കൊച്ചി:കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. കുമ്പളങ്ങിയിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്.
കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തു നിന്ന് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തലയോട്ടിക്ക് പുറമെ മറ്റ് ശരീരഭാഗങ്ങൾ പറമ്പിലുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടു പോകും.പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



