Thursday, December 4, 2025
Homeകേരളംകാസർഗോഡ് ഒരു കുടുംബത്തിലെ നാലു പേർ ആസിഡ് കുടിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു : മൂന്നു പേർ...

കാസർഗോഡ് ഒരു കുടുംബത്തിലെ നാലു പേർ ആസിഡ് കുടിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു : മൂന്നു പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുന്നു

കാസർഗോഡ് : അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ​ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നി​ഗമനം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നു പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കാൻ ശ്രമമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മൂന്നുപേർ മരണപ്പെട്ടു. ഒരാളുടെ നില അതീവ​ഗുരുതരമാണ്.

രണ്ട് പേരുടെ മൃതദേഹം പരിയാരത്തേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിലാണ്. മരിച്ച രഞ്ചേഷും, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന രാകേഷും ജോലിയുള്ളവരാണ്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com