Sunday, October 4, 2026
Homeകേരളംസ്വർണ വില മുന്നോട്ട് തന്നെ : ഇന്ന് പവന് 120 രൂപ കൂടി, 75,240 രൂപയായി

സ്വർണ വില മുന്നോട്ട് തന്നെ : ഇന്ന് പവന് 120 രൂപ കൂടി, 75,240 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 75,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 9,405 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 7,720 രൂപ. വെള്ളിവില 126 രൂപയില്‍ തന്നെ തുടരുന്നു.

ഈ മാസം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. ആഗസ്റ്റ് ഒന്നിനായിരുന്നു ഈ നിരക്ക്. 28 ദിവസത്തിനിടെ പവന് കൂടിയത് 2,040 രൂപയാണ്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധമാണ് സ്വര്‍ണവില വർധിക്കാനുള്ള പ്രധാന കാരണം.

കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. ചിങ്ങം പിറന്നതിനാൽ വിവാഹ സീസൺ ആണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഉയരുന്ന സ്വർണനിരക്ക് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകരുടെ വിലയിരുത്തൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ