Sunday, December 14, 2025
Homeകേരളംഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകും : മന്ത്രി എം ബി രാജേഷ്

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകും : മന്ത്രി എം ബി രാജേഷ്

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യാ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കഴിഞ്ഞ വർഷം നൽകിയിരുന്ന ഉത്സവബത്ത 1000 രൂപയായിരുന്നു.

250 രൂപ വർധിപ്പിച്ച് 1250 രൂപയാണ് ഇക്കുറി ഉത്സവബത്ത നൽകുന്നത്. തനത് ഫണ്ടിൽ നിന്നും ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തെ മാലിന്യമുക്തമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഓണസമ്മാനമാണ് ഈ വർധിപ്പിച്ച ഉത്സവബത്തയെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ നഗരങ്ങളുടെ ശുചിത്വ റാങ്കിംഗിലെ മുന്നേറ്റത്തിലും, നാടും നഗരവും വൃത്തിയോടെ സൂക്ഷിക്കുന്നതിലും ഹരിതകർമ്മ സേന ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.

ഹരിത കർമ്മ സേനയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങളെയും വെല്ലുവിളികളെയും സർക്കാർ കർശനമായി നേരിടുകയും, കേരളത്തിന്റെ ശുചിത്വസേനയെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നു. ആ കരുതലാണ് ഉത്സവബത്തയുടെ കാര്യത്തിലും സർക്കാർ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തുടർനടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com