Friday, December 5, 2025
Homeകേരളംപുതിയ മെമു പാസഞ്ചർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

പുതിയ മെമു പാസഞ്ചർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

ഷൊർണൂർ ജംഗ്ഷനെയും നിലമ്പൂർ റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതുതായി ആരംഭിച്ച മെമു സർവീസ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വി. കെ. ശ്രീകണ്ഠൻ എം പി , മമ്മിക്കുട്ടി എം എൽ എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ജോർജ് കുര്യൻ പറഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം ഈ പുതിയ മെമു സേവനം, പ്രാദേശിക കണക്റ്റിവിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്രാനുഭവം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷൊർണൂർ-നിലമ്പൂർ സെക്ഷനിലെ ദൈനംദിന യാത്രക്കാർക്ക് ഈ മെമു സർവീസ് സൗകര്യപ്രദവും ആശ്രയിക്കാവുന്നതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും. പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും, ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ,വ്യാപാരികൾ തുടങ്ങി ആയിരക്കണക്കിന് പേർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനും ഈ സേവനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ഡിസംബറിൽ ഷൊർണൂർ-നിലമ്പൂർ സെക്ഷന്റെ വൈദ്യുതീകരണ പ്രവർത്തനം പൂർത്തിയാവുകയും, 2025 ഫെബ്രുവരിയിൽ മെമു പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തതിന് പിന്നാലെയാണ് ഇവിടെ മെമു സേവനങ്ങൾ സാധ്യമാവുന്നത്.

ഈ പുതിയ സർവീസിനൊപ്പം, ഈ സെക്ഷൻ നിരവധി വികസനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം മൂന്ന് പ്രധാന സ്റ്റേഷനുകൾ – ഷൊർണൂർ ജംഗ്ഷൻ, അങ്ങാടിപ്പുറം, നിലമ്പൂർ റോഡ് -എന്നിവ ആധുനിക യാത്രാ സൗകര്യങ്ങളോടെ നവീകരിക്കുന്നുണ്ട്. 23 കോച്ച് (23-coach) ട്രെയിനുകളുടെ യാത്ര സൗകര്യസംവിധാനം സജ്ജമാക്കിക്കൊണ്ട് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കുലുക്കലൂരിലും മേലാറ്റൂരിലും രണ്ട് പുതിയ ക്രോസിംഗ് സ്റ്റേഷനുകളും നിർമ്മാണ ഘട്ടത്തിലാണ്.

കോട്ടയം-നിലമ്പൂർ എക്സ്പ്രസ് പോലുള്ള ജനപ്രിയ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ സൗകര്യാർത്ഥം പട്ടിക്കാട്, കുലുക്കലൂർ , മേലാറ്റൂർ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ഷൊർണൂർ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോം വിപുലീകരണവും ലിഫ്റ്റുകളും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട്, പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. പി.കെ. കൃഷ്ണ ദാസ്, ഷൊർണൂർ മുനിസിപ്പാലിറ്റി ചെയർമാൻ എം.കെ. ജയപ്രകാശ്; ഇ.പി. നന്ദകുമാർ; ലേഖ രമേശ്; ടി ബിന്ദു, തദ്ദേശ വാർഡ് കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com