Thursday, December 4, 2025
Homeകേരളം71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )

നെഹ്‌റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24)

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍ പെയിന്റ് ഉപയോഗിക്കാന്‍ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.

കളറിംഗ് മത്സരത്തില്‍ ജില്ലയിലെ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സര സമയം.

ചിത്രരചന (പെയിന്റിംഗ്) മത്സരത്തില്‍ രണ്ടു വിഭാഗങ്ങളിലായി ജില്ലയിലെ യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഇവര്‍ക്ക് രണ്ടു മണിക്കൂറാണ് മത്സരസമയം. സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ഥിയാണെന്നുള്ള സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349.

നെഹ്‌റു ട്രോഫി: ജലഗതാഗതത്തിൽ ക്രമീകരണം

നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന്റെയും ട്രയൽ നടത്തുന്നതിൻ്റെയും ഭാഗമായി പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള വകുപ്പ് വക ബോട്ടുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പുന്നമട, അഴീക്കൽ തോട് വഴി നടത്തേണ്ട ബോട്ട് സർവീസുകൾ ആഗസ്റ്റ് 31ന് ഞായറാഴ്ച്ച വരെ പുഞ്ചിരി വഴി സർവീസ് നടത്തുന്നതാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.

നെഹ്റു ട്രോഫി: ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്’ പ്രകാശനം ചെയ്തു

ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്’ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ജില്ലാ കളക്ടർ അലക്സ് വർഗീസിന് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

പ്രമുഖ ചലച്ചിത്ര പിന്നണിഗായിക അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വള്ളം കളി ഓളം കാണാൻ ആർപ്പോ വിളി മേളം കേൾക്കാൻ’ എന്ന വരികൾ ഉൾപ്പെടുന്ന ഗാനം രചിച്ചത് ജയൻ തോമസാണ്. ഗൗതം വിൻസന്റിന്റേതാണ് സംഗീത സംവിധാനം. നാലാം തവണയാണ് ഗൗതം വിൻസെന്റ് നെഹ്‌റു ട്രോഫി തീം സോങ്ങിനായി സംഗീതമൊരുക്കുന്നത്. അരുൺ തിലകനാണ്

കുട്ടനാടിന്റെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത് ചിത്രീകരണം നടത്തിയത്. ആലപ്പുഴക്കാരനും സിനിമാതാരവുമായ പ്രമോദ് വെളിയനാട്, അമൃത സുരേഷ്, ഗൗതം വിൻസെന്റ് എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ ശബ്ദത്തിലുള്ള ഔദ്യോഗിക തീം സോങ് ആണ് ഇത്തവണ. സുവിനീർ കമ്മറ്റിയാണ് തീം സോങ് പുറത്തിറക്കുന്നത്.

ചടങ്ങിൽ സുവിനീർ കമ്മറ്റി കൺവീനർ എഡിഎം ആശാ സി എബ്രഹാം, ചീഫ് എഡിറ്റർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം,

നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എഎൻ പുരം ശിവകുമാർ, ജമാൽ പള്ളാത്തുരുത്തി, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.

നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി.ടി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ് (10001 രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ.

ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം. 28ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഫോണ്‍: 0477 2251349.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com