Monday, October 5, 2026
Homeകേരളംമകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു.

മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു.

തൃശൂര്‍: മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഊട്ടോളി വീട്ടില്‍ ശശിയുടെ ഭാര്യ ഗീത (57) ആണ് മരിച്ചത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.

ചേര്‍ത്തലയിലുള്ള മകളെ ട്രെയിന്‍ കയറ്റി വിടാനായി എത്തിയതായിരുന്നു ഗീത. മൂവരും റെയില്‍പാളം കടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രാക്കിന്റെ തൊട്ടരികില്‍ പ്ലാറ്റ്ഫോമില്‍ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

മകള്‍ ശാരിയും പേരക്കുട്ടി ശ്രാവണും നോക്കി നിൽക്കെയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ