Saturday, May 24, 2025
Homeകേരളംമാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഖബറടക്കം ഇന്ന്.

മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഖബറടക്കം ഇന്ന്.

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത മാർ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ ഖബറടക്കം ഇന്ന് (21-05-2024-ചൊവ്വ) രാവിലെ തിരുവല്ലയിൽ സഭാ ആസ്ഥാനത്ത് സംസ്ഥാന സർക്കാറിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

രാവിലെ 11:30-ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ചെന്നൈ ഭദ്രാസനാധിപൻ സാമുവേൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകും.

ഇന്നലെ രാവിലെ സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ ജീവിതത്തിൻ്റെ നാനാ തുറകളിൽപെട്ട ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു.

സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര മാർത്തോമ്മാ സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സഭ, മലങ്കര കത്തോലിക്കാ സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ തുടങ്ങിയ എപ്പിസ്കോപ്പൽ സഭകളിലെ ബിഷപ്പുമാരും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ബിഷപ്പുമാരും സഹകാർമ്മികത്വം വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ