ഓളപ്പരപ്പിലെ ആവേശം! അരോമ ചുണ്ടൻ ജല രാജാക്കന്മാർ. 72മത് നെഹ്റു ട്രോഫി വള്ളം കളിയില്‍ അരോമ ചുണ്ടൻ ജല രാജാക്കന്മാര്. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അരോമ തന്റെ കന്നി കിരീടം പിടിച്ചെടുത്തത്.
ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും നടുഭാഗവും മുന്നോട്ടു വന്നെങ്കിലും അവസാന ഘട്ടത്തില്‍ അരോമ തന്നെ മുന്നിലേക്ക് കയറിയാണ് കിരീടം സ്വന്തമാക്കിയത്.



