Wednesday, August 19, 2026
Homeകേരളംജി സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ...

ജി സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ.

തിരുവനന്തപുരം : എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പുകഴ്ത്തിയും മുൻമന്ത്രി കെബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും ഓരോ ശൈലികൾ ആണ്. ജി സുകുമാരൻനായരെ അപമാനിക്കാൻ നീചമായ ശ്രമമുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

‌‌കെപിസിസി അധ്യക്ഷ ചർച്ചകൾ സംബന്ധിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അധ്യക്ഷനാകാൻ ജനപ്രതിനിധികൾക്ക് അയോഗ്യതയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എംപിമാർക്കും എംഎൽഎമാർക്കും പ്രസിഡന്റ് ആകാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെയാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വെല്ലുവിളിച്ചും അഴിമതി ആരോപണം ഉന്നയിച്ചും മുൻമന്ത്രി കെബി ഗണേഷ്കുമാർ രം​ഗത്തെത്തിയിരുന്നു. തനിക്കെതിരായി ആരോപണം തുടർന്നാൽ തെളിവുകൾ പുറത്ത് വിടുമെന്നും ഗണേഷ് കുമാർ വെല്ലുവിളി നടത്തിയിരുന്നു. ഗണേഷ് കുമാറിന് മറുപടി നൽകേണ്ടതില്ല എന്നാണ് സുകുമാരൻ നായരുടെ തീരുമാനം. ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയനും വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ