Saturday, October 3, 2026
Homeകേരളംകൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തനിലയില്‍.

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ; മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തനിലയില്‍.

കൊല്ലം: തീവണ്ടി തട്ടി യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യംഭാഗത്താണ് സംഭവം.ഇരുവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തനിലയാണ്. ഇവര്‍ സുഹൃത്തുക്കളാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പാളത്തില്‍നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതുവരെ പിന്നാലെ എത്തിയ കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം ട്രാക്കില്‍ പിടിച്ചിട്ടു. ഒരു യുവാവും യുവതിയും പാളത്തിനു കുറച്ചുമാറി ഇരിക്കുന്നതു കണ്ടതായി അതുവഴി പോയവര്‍ പറയുന്നു. അവര്‍ ഇരുന്ന ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. പൂര്‍ണമായും നശിപ്പിച്ചനിലയിലായിരുന്ന ഫോണില്‍ സിം കാര്‍ഡ് ഇല്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ