Friday, October 2, 2026
Homeകേരളംസംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. മണ്ണാർക്കാട് സ്വദേശിയായ 14കാരിയായ ശിവരജ്ഞിനിയാണ് മരിച്ചത്. ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ല.

കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. 9 മരണം ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 2000ന് മുകളിലാണ് പ്രതിദിന പനി രോഗികൾ. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് 48 പേർക്കാണ് ഇന്നലെ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എറണാകുളത്താണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനിക്കിടക്കയിൽ കേരളം വിറയ്ക്കുമ്പോഴും മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികളില്ല. കുടിശ്ശിക ചൂണ്ടിക്കാട്ടി പല വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകിപ്പിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

500 കോടി അടിയന്തരമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ചേർന്ന കെഎംഎസ്‍സിഎൽ (KMSCL) ബോർഡ് യോഗം പഞ്ഞി ഉൾപ്പടെയുള്ള 9 ഇനങ്ങളുടെ റീ ടെൻഡർ നടപടികൾ അംഗീകരിച്ചു.

ഇത് പ്രകാരമുള്ള സ്റ്റോക്ക് എത്താനും രണ്ട് മാസമെങ്കിലും സമയമെടുക്കും. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സ്റ്റോക്ക് എത്തിക്കാനുള്ള നടപടികളും വൈകുകയാണ്. നിലവിലെ സാഹചര്യത്തിൽ നവംബർ വരെയെങ്കിലും പ്രതിസന്ധി തുടരും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ