Friday, November 6, 2026
Homeകേരളംഅംഗത്വം പുതുക്കി നൽകിയില്ല; കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി.

അംഗത്വം പുതുക്കി നൽകിയില്ല; കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി.

തിരുവനന്തപുരം : എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം ഗണേഷ് കുമാറിന്റെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. ഗണേഷ് കുമാറിന് പകരം ബിആർകെ ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്തുതന്നെ താലൂക്ക് യൂണിയനുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നതായും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ