Friday, November 6, 2026
Homeകേരളംസംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനായില്ല

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌പോര്‍ട്‌സ് വിവാദം; അധ്യാപകന്‍ ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനായില്ല

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിലെ പുഴു വിവാദത്തിൽ അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പൂര്‍ണമായും പരിശോധിച്ചെന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്. നിലവില്‍ അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങള്‍ അധ്യാപകന്‍ മൊബൈലില്‍ ചിത്രീകരിച്ചതായി കാണാം.

ഭക്ഷണത്തില്‍ പുഴു എങ്ങനെ എത്തിയെന്നത് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം കായികമേളയിലെ പ്രശ്‌നം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയെ അറിയിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. അധ്യാപകന്‍ പുഴുവിനെ കൊണ്ട് വരുന്നതും പ്രയോഗിക്കുന്നതും കണ്ട ആളുകള്‍ ഉണ്ടെന്നായിരുന്നു മന്ത്രി എന്‍ ഷംസുദ്ദീൻ ഉള്‍പ്പെടെ ആരോപിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ആരോപണം നിലനില്‍ക്കില്ല.

അധ്യാപകന്‍ ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലമെന്ത് എന്നതിലും വലിയ വിവാദമുയര്‍ന്നിരുന്നു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐ ലേക്ക് മാറിയെന്നതുള്‍പ്പെടെ വലിയ വിവാദമാണ് ഉയര്‍ന്നത്.

അതേസമയം, വിവാദമുയര്‍ന്നതോടെ ഇത് തന്റെ കുട്ടികളുടെ പ്രകടനത്തെ ബാധിച്ചുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും തന്റെ മേലില്‍ കുറ്റം അടിച്ചേല്‍പ്പിച്ചതാണെന്നും അധ്യാപകന്‍ ജിജോ ജെയിംസ് പ്രതികരിച്ചിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന അധ്യാപകന്‍ നിലവില്‍ ജാമ്യത്തിലാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ