Saturday, November 7, 2026
Homeഅമേരിക്കകേരളപ്പിറവി ആഘോഷത്തിന് വേൾഡ് മലയാളി കൗൺസിൽ ആഗോള നേതാക്കൾ സ്വിറ്റ്സർലൻഡിൽ

കേരളപ്പിറവി ആഘോഷത്തിന് വേൾഡ് മലയാളി കൗൺസിൽ ആഗോള നേതാക്കൾ സ്വിറ്റ്സർലൻഡിൽ

ഷാജി മാത്യു

ഷാജി മാത്യു 

സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതൃത്വത്തിന്റെയും സ്വിറ്റ്സർലൻഡ് പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം 2026 നവംബർ 7 ശനിയാഴ്ച സൂറിച്ചിന് സമീപമുള്ള റാഫ്സിൽ നടക്കും. ‘മെലഡി ഓഫ് കേരളം – റിഥം ഓഫ് കേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഘടനയുടെ ആഗോള, റീജിയണൽ, പ്രൊവിൻഷ്യൽ നേതാക്കൾ പങ്കെടുക്കും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുളമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, യൂറോപ്പ് റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ എന്നിവർ ആഘോഷത്തിൽ പങ്കെടുക്കും.

യൂറോപ്പ് റീജിയനെ പ്രതിനിധീകരിച്ച് ചെയർമാൻ നജീബ് അർക്കാഡിയ, പ്രസിഡന്റ് റോബിൻ ജോസ്, ജനറൽ സെക്രട്ടറി സുനിൽ ജോസഫ്, ട്രഷറർ അനിത് എം. ചാക്കോ എന്നിവരും പങ്കെടുക്കും.

സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ചെയർപേഴ്സൺ ജിമ്മി കോരട്ടിക്കാട്ട് തറയിൽ, പ്രസിഡന്റ് ജോബിൻസൺ കൂട്ടത്തിൽ, സെക്രട്ടറി ജിനു ജോർജ്, ട്രഷറർ ജോഷി ത്രിശത്തുകുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നത്.

ഗായകരായ അൻവർ സാദത്ത്, അഭിജിത്ത് കൊല്ലം, ക്രിസ്റ്റകല, അപർണ അശോക് എന്നിവർ അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന ആകർഷണം. സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ റോണി റാഫേലും സൗണ്ട് എൻജിനീയർ ജസ്റ്റിനും സംഗീതപരിപാടിയുടെ ഭാഗമാകും. കേരളീയ നൃത്താവിഷ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

2026 നവംബർ 7ന് വൈകിട്ട് നാലിന് പ്രവേശനം ആരംഭിക്കും. 4.30ന് ഔദ്യോഗിക സമ്മേളനവും നേതൃസംഗമവും നടക്കും. വൈകിട്ട് ആറിന് ഉദ്ഘാടന നൃത്തപരിപാടിയും രാത്രി 7.30ന് ഗാനമേളയും ആരംഭിക്കും. രാത്രി 10.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും.

സാൽസ്പോർട്ട്ഹാലെ, 8197 റാഫ്സ്, സ്വിറ്റ്സർലൻഡ് ആണ് പരിപാടിയുടെ വേദി.

കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം യൂറോപ്പിലെ മലയാളി സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. സ്വിറ്റ്സർലൻഡിലെയും സമീപ യൂറോപ്യൻ രാജ്യങ്ങളിലെയും മലയാളി കുടുംബങ്ങളെ ആഘോഷത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും: www.wmcswiss.com/kp2026

വാർത്ത : ഷാജി മാത്യു 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ