മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വാക്കുകൾ നഷ്ടപ്പെട്ട് നിൽക്കുകയാണ് ചലച്ചിത്ര ലോകം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സലീം കുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിച്ചേർന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ മരണം സ്ഥിരീകരിച്ചത് മുതൽ ആശുപത്രിയിൽ തന്നെയുള്ള സംവിധായകനും നടനുമായ നാദിർഷ, പ്രിയ സുഹൃത്തിന്റെ ഓർമകളിൽ വിതുമ്പിക്കൊണ്ടാണ് പ്രതികരിച്ചത്.



