Tuesday, October 6, 2026
Homeകേരളംസംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു.

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.

അതേസമയം, ആഗോളവിപണിയിൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ​സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.16 ശതമാനം വർധിച്ച് 4,755.68 ഡോളറായി. 54.64 ഡോളറാണ് വർധിച്ചത്. കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ