മലപ്പുറം തിരൂരില്‍ മാതാവിനെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇര്‍ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.
പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നാലു മാസം മുമ്പാണ് ഇര്‍ഫാനയുടെ ഉമ്മ മരിച്ചത്. ഇതേത്തുടര്‍ന്ന് യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.



