Wednesday, November 4, 2026
Homeകേരളംപോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് (ഏപ്രില്‍ 8) രാവിലെ എട്ട് മുതല്‍ ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. ഇതിനായി 1,217 വാഹനങ്ങള്‍ ജില്ലയില്‍ തയാറാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.

*വിപുലമായ സജ്ജീകരണങ്ങള്‍.

വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും 20 മുതല്‍ 30 വരെ കൗണ്ടറുകള്‍ ഉണ്ടാകും. ഓരോ കൗണ്ടറിലും അനുവദിക്കപ്പെട്ട പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കും. ഓരോ പോളിങ് സ്റ്റേഷനിലേക്കും അലോട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരം അതത് വിതരണ കേന്ദ്രങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കും. സാമഗ്രികള്‍ കൈപ്പറ്റാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണശാല, ഹെല്‍പ് ഡെസ്‌ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കൂടാതെ പോളിങ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തിന്റെ റൂട്ട് നമ്പര്‍, റൂട്ട് ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലവും വിതരണ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. പോളിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍/ഫസ്റ്റ് പോളിങ് ഓഫീസര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ട ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും പ്രത്യേകം ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും.

പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളില്‍ സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഒരുക്കും.

*വിതരണം ഇങ്ങനെ.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ നേരത്തെ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനും കൂടെയുള്ള പോളിങ് ടീമിനെയും കണ്ടെത്തിയ ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടത്. എല്ലാ അംഗങ്ങളും എത്തിച്ചേര്‍ന്നാല്‍ ഉടന്‍ പ്രിസൈഡിങ് ഓഫീസര്‍ പോസ്റ്റിങ് ഓര്‍ഡര്‍, അറ്റന്‍ഡന്‍സ് എന്നിവ ഏറ്റുവാങ്ങണം. എല്ലാ ടീം അംഗങ്ങളുടെയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം കൗണ്ടറില്‍ തിരികെ ഏല്‍പ്പിക്കണം. ഇ.വി.എം ഒഴികെയുള്ള പോളിങ് സാമഗ്രികള്‍ ജനറല്‍ കൗണ്ടറില്‍ നിന്നാണ് ഏറ്റുവാങ്ങേണ്ടത്. ഇ.വി.എം/ വി.വി.പാറ്റ് എന്നിവയും അവയുടെ കലക്ഷന്‍ ലിസ്റ്റും ഇ.വി.എം കൗണ്ടറില്‍നിന്ന് ഏറ്റുവാങ്ങണം.

ഒരോ പോളിങ് കേന്ദ്രത്തിലേക്കും മഷി, അരക്ക്, സീലിങ് സാമഗ്രികള്‍, രണ്ട് സെറ്റ് മാര്‍ക്ക്ഡ് ഇലക്ടറല്‍ റോളുകള്‍ തുടങ്ങിയ 40 ഇന സാധനങ്ങളാണ് കൗണ്ടറില്‍നിന്ന് ലഭിക്കുക. വിതരണ കേന്ദ്രം വിട്ടുപോകുന്നതിന് മുമ്പ് എല്ലാ പ്രിസൈഡിങ് ഓഫീസര്‍മാരും/ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും പോള്‍ മാനേജര്‍ ആപ്പ്, എ.എസ്.ഡി മോണിറ്റര്‍ ആപ്പ്/എന്‍കോര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ