Sunday, May 17, 2026
Homeകേരളംരണ്ടാഴ്ചത്തേയ്ക്ക് യുദ്ധം നിർത്തി: സ്വർണവിലയിൽ വൻ വർദ്ധനവ്: നിരക്ക് അറിയാം

രണ്ടാഴ്ചത്തേയ്ക്ക് യുദ്ധം നിർത്തി: സ്വർണവിലയിൽ വൻ വർദ്ധനവ്: നിരക്ക് അറിയാം

തിരുവനന്തപുരം: ഇറാൻ ആക്രമണം രണ്ട് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് വിപണിയിൽ മാറ്റം. ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. ഇതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെയുള്ള വർധനവ് രേഖപ്പെടുത്തി.

വെറും 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് പവന് 2,920 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,800 രൂപയിലേക്ക് ഉയർന്നു. ഇന്നലെ പവന് 1,09,880 രൂപയായിരുന്നു വില. ഏപ്രിൽ 2-ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണവില ഇത്രവേഗം ഉയരാൻ കാരണമാകുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്

സ്വർണവില കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് പവൻ അഥവാ 80 ഗ്രാം വെള്ളിക്ക് 2,500 രൂപയും ഈടാക്കുന്നു. സ്വർണവിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമോയെന്ന ആശങ്കയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com