Thursday, October 8, 2026
Homeകേരളംഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണല്‍ സ്റ്റാഫിന്റെ മൊഴി.

ഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണല്‍ സ്റ്റാഫിന്റെ മൊഴി.

ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയില്‍ മൊഴി നല്‍കി.

2011 മുതല്‍ 2013 വരെ പേർസണല്‍ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയില്‍. കൊട്ടാരക്കര കോടതിയില്‍ ഗണേഷിന് എതിരെ മൊഴി നല്‍കിയത്. പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്നും സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും സാക്ഷിമൊഴിയില്‍ പറയുന്നു.

സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിലുണ്ട്. മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നു.ആരോപണങ്ങള്‍ വന്നപ്പോള്‍ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജിവയ്പ്പിച്ചിരുന്നു. മന്ത്രിസ്ഥാനം തിരികെ നല്‍കാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നു എന്നും സുധീർ മലയില്‍ പറയുന്നു.

സോളാർ പരാതിയില്‍ 4 പേജുകള്‍ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന പരാതിയില്‍ ആണ് മൊഴി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ