കൊല്ലം:തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കോട്ടവട്ടം സ്വദേശിയായ 38 വയസ്സുള്ള അശ്വതിയെ
ശർദ്ദിലും തലകറക്കവുമായി പുനലൂർ താലൂക്ക് ആശുപത്രി
അത്യാഹിത വിഭാഗത്തിൽ എത്തിപ്പിച്ചത്.
മണിക്കൂറുകൾക്കു ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലെ തന്നെ ഐസിയുവിൽ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വൈകിട്ട് ആറരയോട് കൂടി യുവതി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഐസിയുവിനും മുന്നിൽ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വേണ്ടവിധത്തിലുള്ള ചികിത്സകൾ നൽകി എന്നും,
രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും,പോലീസ് സർജ്ജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു.



