Thursday, October 8, 2026
Homeകേരളംമീറ്റർ റീഡർ സമരം നേരിടാൻ KSEB; ജോലിക്ക് എത്താത്തവരുടെ കരാർ റദ്ദാക്കും.

മീറ്റർ റീഡർ സമരം നേരിടാൻ KSEB; ജോലിക്ക് എത്താത്തവരുടെ കരാർ റദ്ദാക്കും.

തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മീറ്റർ റീഡർമാരുടെ സമരം നേരിടാൻ KSEB. ജോലിയിൽ പ്രവേശിക്കാത്തവരുടെ കരാർ അവസാനിപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ നൽകി. ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാനാണ് നിർദേശം. സ്വയം മീറ്റർ റീഡിംഗ് നടത്താൻ അപേക്ഷ നൽകുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. റീഡർമാർക്ക് നൽകിയ മെഷീനുകൾ തിരികെ വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.

1800 ഓളം മീറ്റർ റീഡർമാരാണ് അഞ്ച് ദിവസമായി സമരം തുടരുന്നത്. ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നതടക്കം മുടങ്ങി. കഴിഞ്ഞ ദിവസം സംഘടനകളുമായി KSEB ഡയറക്ടർമാർ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. വേതനം വർധിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ബോർഡ്.

ഈ മാസം ഒന്നിനാണ് സമരം തുടങ്ങിയത്. നിലവിൽ ചുരുക്കം ചിലർ മാത്രമാണ് ജോലി ചെയ്യുന്നത്. നാല് വർഷമായി ശമ്പള വർധനവ് ലഭിച്ചിട്ടില്ലെന്നും അധിക ജോലികൾ അടിച്ചേൽപ്പിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.

സമരത്തെ സർക്കാർ അടിച്ചമർത്താൻ നോക്കുകയാണെന്ന് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി പറഞ്ഞു. പലവട്ടം മാനേജ്മെന്റിനും മുൻമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ