തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ / മിതമായ തോതിലുള്ള മഴയ്‌ക്കോ; ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത.ഒക്ടോബര്‍ 12-ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത.
ഒക്ടോബര്‍ 12 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (12/10/2025) മുതൽ 15/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



