Monday, October 5, 2026
Homeകേരളംകോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.

കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി ഷാജി (60)ആണ് മരിച്ചത്. എട്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഗുരുതരാവസ്ഥയിലായിരുന്നയാളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ