Sunday, October 4, 2026
Homeകേരളംഎണ്ണ വില 500 കടന്നേക്കും: തെങ്ങ് കൃഷി താഴേക്ക്,​ തേങ്ങ വില മുകളിലേക്ക്.

എണ്ണ വില 500 കടന്നേക്കും: തെങ്ങ് കൃഷി താഴേക്ക്,​ തേങ്ങ വില മുകളിലേക്ക്.

തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ.ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.

ക​ഴി​ഞ്ഞ​വ​ർഷം ജൂ​ലാ​യിൽ ഒ​രു​കിലോ വെ​ളി​ച്ചെ​ണ്ണ​ക്ക്​ 180 രൂ​പയും തേ​ങ്ങ​യ്ക്ക്​ 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് 78-85 രൂപയുമായി.
പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തിയതോടെ ഇവയുടെ വില ഉയർന്നു. പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില വർദ്ധിക്കുകയും ചെയ്തു. കാ​ലാ​വ​സ്ഥാ ​വ്യ​തി​യാ​നവും രോഗങ്ങളും കാരണം ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള തേ​ങ്ങ വ​ര​വ് കുറഞ്ഞതും പ്രഹരമായി. കേരളത്തി​ൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

രണ്ടാംതരം കൊപ്ര ശേ​ഖ​രി​ച്ച് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേർത്ത് നി​ർ​മ്മി​ക്കു​ന്ന വെ​ളി​ച്ചെണ്ണ ​ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ വി​ൽ​ക്കുന്നു.പാരഫിൻ ഓ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ല​ർ​ത്തി​യ ബ്രാ​ൻ​ഡു​ക​ളും വി​പ​ണി​യിൽ
പിണ്ണാക്കിൽ നിന്നു വീണ്ടും എണ്ണ ഉത്പാദിപ്പിച്ച് നല്ല വെളിച്ചെണ്ണയിൽ ചേർത്തും വില്‍ക്കുന്നു . രാസപദാർത്ഥങ്ങൾ ചേർത്തു ശുദ്ധീകരിക്കുന്നത് ഭക്ഷ്യയോഗ്യമല്ല.
മിനറൽ ഓയിൽ, സൺഫ്ളവർ ഓയിൽ ,കോട്ടൺ സീഡ് ഓയിൽ എന്നിവ കലർത്തുന്നു

കൃഷി കേരളത്തിലും വിളവ് മറുനാട്ടിലും.

1.കേരളം.

നാളികേര കൃഷി – 7,65,840 ഹെക്ടർ
വാർഷിക ഉത്പാദനം – 5,522.71 ദശലക്ഷം
ഉത്പാദനക്ഷമത 7,211/ ഹെക്ടർ

തമിഴ്നാട്.

കൃഷി – 4,92,610 ഹെക്ടർ
ഉല്പാദനം – 6,091.98 ദശലക്ഷം
ഉല്പാദന ക്ഷമത – 12,367/ ഹെക്ടർ

ആന്ധ്ര പ്രദേശ്.

കൃഷി – 1,07,370 ഹെക്ടർ
ഉല്പാദനം – 1,707.08 ദശലക്ഷം
ഉല്പാദന ക്ഷമത -15,899/ ഹെക്ടർ4.

ഒഡീഷ.

കൃഷി – 54,950 ഹെക്ടർ
ഉല്പാദനം -399.43 ദശലക്ഷം
ഉല്പാദന ക്ഷമത -7,269/ ഹെക്ടർ
ഉല്പാദന ക്ഷമതയിൽ കേരളം താഴേക്ക് വർഷം —————-ഉല്പാദന ക്ഷമത/ ഹെക്ടർ
2017 -18 —————– 10,472
2018-19 ——————- 10,097
2019-20 ——————– 9,175
2020 -21 ——————-9,030
2021 -22 ——————- 7,215
2022 -23 ——————-7,402
2023 -24 ——————–7,211

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ