Monday, September 21, 2026
Homeകേരളംലക്ഷ്യം തിരഞ്ഞെടുപ്പ്; ഗൾഫിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ.

ലക്ഷ്യം തിരഞ്ഞെടുപ്പ്; ഗൾഫിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ.

കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി വോട്ടുചെയ്യാൻ വിമാനടിക്കറ്റെടുത്തുകഴിഞ്ഞു. കൂടുതൽപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ.

മുസ്‌ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെ.എം.സി.സി. മൂന്നുവിമാനങ്ങൾ ചാർട്ടർചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കും. യു.എ.ഇ., ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെത്തുക.

ഗൾഫ് മേഖലയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഉൾപ്പെടെ 100-ലധികം മലയാളി കൂട്ടായ്മകളുണ്ട്. സി.പി.എമ്മിന്റെ പ്രവാസി സംഘടനകൾ പ്രതിഭ, കേളി, നവോദയ തുടങ്ങി വ്യത്യസ്തപേരുകളിലാണ് പ്രവർത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരിൽക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാനാണ് ശ്രമം.

കോൺഗ്രസിന്റെ പ്രവാസിസംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഇക്കാര്യത്തിൽ സജീവമാണ്. ബി.ജെ.പി.യുടെ സംസ്കൃതി, നവഭാരത് തുടങ്ങിയവയും ഉഷാർ. പ്രവാസി സംഘടനകൾക്ക് സ്വതന്ത്ര കമ്മിറ്റികളാണ് ഓരോ രാജ്യത്തുമുള്ളത്. വിഷു, ഈദുൽ ഫിത്തർ എന്നിവ പ്രമാണിച്ച് നാട്ടിൽ വരുന്നവരുണ്ട്. അവരും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മടക്കയാത്ര ആസൂത്രണംചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ