Monday, October 5, 2026
Homeകേരളംപ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ.

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

77.81 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളില്‍ 92.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

288,394 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്.കുറവ് വയനാട് ആണ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,178 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 70.06 % വിജയമാണ് ഇത്തവണയുള്ളത്. വിജയശതമാനം കൂടുതല്‍ വയനാടും കുറവ് കാസര്‍കോട് ജില്ലയിലുമാണ്. 193 പേര്‍ ഫുള്‍ A+ നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ