Monday, June 8, 2026
Homeകേരളംബൈക്കിൽ ബസിടിച്ച് പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം.

ബൈക്കിൽ ബസിടിച്ച് പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം.

മംഗളൂരു: പുത്തൂരിനടുത്ത കബക്കയിൽ ഞായറാഴ്ച കർണാടക ആർ.ടി.സി ബസ് ഇടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടുപേർ മരിച്ചു. നരികൊമ്പു ഗ്രാമപഞ്ചായത്ത് അംഗം അരുൺ കുലാല (45), മകൻ ധ്യാൻ (15) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിൽനിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന ബസ് മണി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അരുൺ മരിച്ചു. മകൻ പിന്നീട് ആശുപത്രിയിലും മരിച്ചു. പുത്തൂർ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com