Friday, May 3, 2024
Homeകേരളംവയനാട്ടിൽ കിണറ്റിൽവീണ കടുവയെ പിടികൂടി.

വയനാട്ടിൽ കിണറ്റിൽവീണ കടുവയെ പിടികൂടി.

കൽപ്പറ്റ: വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽവീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളിൽ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.

കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.

കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാവാം കടുവ വീണതെന്നാണ് നി​ഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments