Saturday, September 5, 2026
Homeകേരളംകിലോക്ക് 10-11 രൂപ നഷ്ടത്തിലാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്; ഭാരത് റൈസിന് 10 രൂപ...

കിലോക്ക് 10-11 രൂപ നഷ്ടത്തിലാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്; ഭാരത് റൈസിന് 10 രൂപ ലാഭമാണെന്നും മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് പല ബ്രാന്‍ഡുകളോടും മത്സരിക്കേണ്ടി വരുന്നു. കെ റൈസ് അരി അഞ്ച് കിലോ കിട്ടുമ്പോൾ ബ്രാന്റ് ചെയ്യാത്ത 5 കിലോ വേറെയുമുണ്ടെന്ന് പറഞ്ഞു മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ തോന്നിയത് ചെയ്യുകയാണ്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു.10 രൂപക്ക് നൽകിയിരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസായി നൽകുന്നത്. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ ലാഭം എടുത്താണ് ഭാരത് റൈസിന്‍റെ വിൽപനയെന്നും മുഖ്യമന്ത്രി വിമർശിച്ചു. പൊതു വിതരണ മേഖല ശക്തിപ്പെടുത്തുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ