Thursday, November 19, 2026
Homeകേരളംമലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ്. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലുള്ള ആചാര്യ കോളേജിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു ആദർശ്.

പഠനം പൂർത്തിയാക്കി നല്ലൊരു ഭാവി സ്വപ്നം കണ്ടിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ജീവിതത്തിലെ ഏറെ പ്രതീക്ഷകൾ ബാക്കിയാക്കി ആദർശ് വിടപറഞ്ഞത് പ്രിയപ്പെട്ടവർക്ക് വലിയ ആഘാതമായി.

വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ*ത ദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മനോജ്കുമാറിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനിയായ അമൃത സഹോദരിയാണ്..

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ