Thursday, November 5, 2026
Homeഇന്ത്യപരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യം, പക്വമായ നടപടിയാണ് റോജി എം ജോൺ സ്വീകരിച്ചത്: ഷാഫി പറമ്പിൽ...

പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യം, പക്വമായ നടപടിയാണ് റോജി എം ജോൺ സ്വീകരിച്ചത്: ഷാഫി പറമ്പിൽ എംപി.

ഡൽഹി: മഹാരാജാസ് വിഷയത്തിൽ എസ്എഫ്ഐക്കെതിരെ ഷാഫി പറമ്പിൽ എം പി.സിപിഐഎം ഇത്തരം വിഷയങ്ങൾ തിരുത്തുന്നതിന് പകരം പ്രോത്സാഹിപ്പിക്കുന്നു. പക്വമായ നടപടിയാണ് റോജി എം ജോൺ സ്വീകരിച്ചത്. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യം. റോജിയുടെ പക്കൽ മറുപടി ഉണ്ടായിരുന്നു. എന്നാൽ SFI ക്ക് ചോദിക്കാൻ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

PSC ചെയർമാൻ പ്രവർത്തിച്ചത് പാർട്ടി ചെയർമാനായി. അംഗങ്ങൾ പുറത്തുവിട്ടത് കൂടിയാണ് തെളിവുകൾ. കേസെടുത്ത് അന്വേഷണം കൃത്യമായി നടക്കട്ടെ. കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകണം. തലപ്പത്ത് ഇരുന്നു പാർട്ടി പണിയെടുത്ത ആൾക്കെതിരെ കടുത്ത നടപടി വേണമെന്നും ഷാഫി ആവശ്യപ്പെട്ടു. മഹാരാജാസ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങിനിടെയുണ്ടായ നാടകീയ സംഭവങ്ങളിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോണും രംഗത്തെത്തി.

ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷനിമിഷത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

“സദസ്സിൽ നിന്ന് ‘സഖാവേ ഒരു ചോദ്യം’ എന്ന് ഉയർന്നപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയാനുള്ള അധികാരത്തിന്റെ അഹങ്കാരം ഞാൻ കാട്ടിയില്ല. പ്രതിഷേധിക്കാനും ബാനർ ഉയർത്താനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുമ്പോൾ കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും മാസ്കും അഴിപ്പിച്ചിരുന്ന പിണറായിക്കാലമല്ലിത്. ചോദ്യങ്ങളോടോ സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാൽ ആ കുട്ടികളുടെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങില്ല,” റോജി എം ജോൺ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ