Friday, October 30, 2026
Homeകേരളം‘ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു’; പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി...

‘ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു’; പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചെന്ന് പരാതി, ക്ലാസ് മുറിയിൽ പൂട്ടിയിട്ട് 15ലധികം പേരുടെ ആക്രമണം.

ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മർദ്ദനത്തിന് ഇരയായത്. സഹപാഠികളാണ് മർദ്ദിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ 15-ാം തീയതിയാണ് സംഭവം. പതിനേഴുകാരനോട് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പ്രണയം തോന്നിയിരുന്നു. എന്നാൽ ആൺകുട്ടി അത് നിരസിച്ചു.

ഇതിൽ പ്രകോപിതയായ പെൺകുട്ടി ചെങ്ങന്നൂർ ഐടിഐയിൽ പഠിക്കുന്ന പള്ളിപ്പാട് സ്വദേശിയായ 19കാരന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ ആരോപിക്കുന്നത്. ഈ യുവാവിന്റെ നിർദേശപ്രകാരം പതിനേഴുകാരനെ സ്കൂളിലെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പതിനഞ്ചിലധികം വിദ്യാർത്ഥികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി അഞ്ചുദിവസത്തോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മർദ്ദിച്ച വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ് വിവരം.

സംഭവത്തിൽ പതിനേഴുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെല്ലാം 18 വയസിന് താഴെയുള്ളവരായതിനാൽ ഇവരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ