Friday, October 30, 2026
Homeകേരളംകേരളാ കോൺഗ്രസ് നേതാവ് ജേക്കബ് കുര്യാക്കോസ് അന്തരിച്ചു.

കേരളാ കോൺഗ്രസ് നേതാവ് ജേക്കബ് കുര്യാക്കോസ് അന്തരിച്ചു.

കോട്ടയം: സാക്ഷരതാ മിഷൻ മുൻ സംസ്ഥാന കോ ഓർഡിനേറ്ററും കേരളാ കോൺഗ്രസ് സംസ്‌ഥാന സീനിയർ ജനറൽ സെക്രട്ടറിയുമായ കോട്ടയം ഈരയിൽക്കടവ് വാകശേരിൽ ലെയ്ൻ കണികത്തോട്ട് ജേക്കബ് കുര്യാക്കോസ് (70) അന്തരിച്ചു.

സംസ്കാരം പിന്നീട്.

കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർപേഴ്സനും കോട്ടയം ബിസിഎം കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും മുൻ പി എസ് സി അംഗവുമായ ഡോ. പ്രൊഫ. ഗ്രേസമ്മ മാത്യുവാണ് ഭാര്യ.

മക്കൾ:
ഹാർട്ടിൻ ജേക്കബ് (കാനഡ),
ഡോ. ഹെയ്ല‌ിൻ ജേക്കബ് (പാലാ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം).

മരുമക്കൾ:
സ്നേഹ തോമസ്,
റിഞ്ചു രാജൻ മാത്യു വടവാതൂർ (സ്ട്രക്‌ചറൽ എൻജിനീയർ).

കോട്ടയത്തെ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക, സാക്ഷരതാ- തുടർവിദ്യാഭ്യാസ, ജനകീയാസുത്രണ, പൊതുപ്രവർത്തന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ജേക്കബ് കുര്യാക്കോസ് കടന്നു ചെല്ലാത്ത മേഖലകൾ ഇല്ലായിരുന്നു.

പബ്ലിക് ലൈബ്രറി,
ശിശുക്ഷേമ സമിതി,
പത്രപ്രവർത്തനം,
സഹകരണ സംഘം,
സന്നദ്ധ സംഘടനകൾ,
കാൻഫെഡ്,
പി.എൻ പണിക്കർ ഫൗണ്ടേഷൻ,
കലാരംഗം,
തുടങ്ങിയ എത്രയോ മേഖലകൾ.
ഒരിടത്തും പരിഭവമോ പരാതിയോ പറയാതെ ഏത് പ്രവർത്തനങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്ന തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു ജേക്കബ് കുര്യാക്കോ സ്.

കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ്,
വർക്കിംഗ് ചെയർമാൻ അഡ്വ. പി. സി. തോമസ്,
മന്ത്രി മോൻസ് ജോസഫ്,
കെ.ഫ്രാൻസീസ് ജോർജ് എം പി,
ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ