Saturday, December 7, 2024
Homeകേരളംജനങ്ങളുടെ ഏക പ്രതീക്ഷ നരേന്ദ്രമോദി സർക്കാരില്‍ : അഡ്വ വി എ സൂരജ്

ജനങ്ങളുടെ ഏക പ്രതീക്ഷ നരേന്ദ്രമോദി സർക്കാരില്‍ : അഡ്വ വി എ സൂരജ്

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്രവികസനം സാധ്യമാകുക എൻ ഡി എ ജനപ്രതിനിധിയുടെ മാത്രമെന്ന് ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ്. 15 വര്‍ഷം പത്തനംതിട്ടയുടെ എം പി യായിരുന്ന ആന്റോ ആന്റണിയും ഇടതു എം എൽ എ മാരും ഭരണകാര്യത്തിൽ തികഞ്ഞ പരാജയമാണ് .

എം പി യുടെ വികസനം വെയ്റ്റിങ്ങ് ഷെഡുകളിലും ഹൈമാസ്സ്‌ ലൈറ്റുകളിലും ഒതുങ്ങിയ കാഴ്ചയാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷം പത്തനംതിട്ടയിലെ ജനങ്ങൾ കണ്ടത് .നരേന്ദ്രമോദി സർക്കാർ പ്രത്യേക പരിഗണനയാണ് കഴിഞ്ഞ കാലയളവിൽ ഈ പാർലമെന്റ് മണ്ഡലത്തിന് നൽകിയത് .

ജില്ല ആസ്ഥാനത്തു എഫ് എം സ്റ്റേഷനും ജില്ലയിൽ പുതിയ കേന്ദ്രീയ വിദ്യാലയവും അനുവദിച്ചത് കേന്ദ്ര സർക്കാരാണ് .പത്ര സമ്മേളനം വിളിച്ചു കൂട്ടി പദ്ധതികളിൽ അവകാശ വാദം ഉന്നയിക്കുക മാത്രമാണ് എം പി ചെയ്യുന്നത് .ശബരിമല പോലെ ദേശിയ തീർത്ഥാടന കേന്ദ്രമെന്ന നിലവാരത്തിലേക്ക് ഉയരാവുന്ന ഒരു ക്ഷേത്രത്തോട് തികഞ്ഞ അവഗണനയാണ് എം പി യും സംസ്ഥാന സർക്കാരും കാണിക്കുന്നത്. വന്യജീവി ആക്രമണം മണ്ഡലം നേരിടുന്ന പ്രധാന പ്രശ്‌നമാണ് .

കാട്ടുപന്നി ശല്യം മണ്ഡലത്തിലെ കാർഷിക മേഖലയെ വലിയ തോതിൽ തകർത്തു .കർഷകർ ആതമഹത്യയുടെ വക്കിലെത്തിയിട്ടും ജനപ്രതിനിധികൾ മൗനത്തിലാണ് ..ഇടതു വലതു മുന്നണികളുടെ മണ്ഡലത്തോടുള്ള അവഗണനയിൽ ജനങ്ങൾ നിരാശരാണ് .ജനങ്ങളുടെ ഏക പ്രതീക്ഷ നരേന്ദ്രമോദി സർക്കാരിലാണ് .എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ് .എൻ ഡി എ എം പി ഉണ്ടായാൽ പത്തനംതിട്ടയ്ക്ക് സമഗ്ര വികസനം സാധ്യമാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments