Sunday, April 21, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 23| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 23| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കണ്ണാടിക്കുസരിച്ചു കാഴ്ചപ്പാടുമാറണമെന്നില്ല
________________________________________

രാവിലെ ബെല്ലടിക്കുന്നതു കേട്ടു ഉന്മേഷവാനായി ഫൊണെടുത്ത ഡോക്ടർ, സുപ്രഭാതമെന്നു പറഞ്ഞു . പക്ഷെ, മറുപടി അപ്രതീക്ഷിതമായിരുന്നു. “നിങ്ങൾ എൻ്റെ ഭർത്താവിനെ ചികിൽസിക്കാൻ തുടങ്ങിയതിനു ശേഷം, എനിക്കു നല്ല പ്രഭാതമുണ്ടായിട്ടില്ല”, മറ്റേത്തലയ്ക്കൽ നിന്നുള്ള ശബ്ദം മുഴങ്ങി. ഏറെ വിഷമം തോന്നിയ ഡോക്ടർ എന്താണു പ്രശ്നമെന്നു ചോദിച്ചു. പെട്ടെന്നു മറുപടിയും വന്നു “നിങ്ങളുടെ അടുത്തു ചികിത്സയ്ക്കു വരുന്നതിനു മുമ്പു, എൻ്റെ ഭർത്താവ് നല്ലവനായിരുന്നു. ഞാൻ സുന്ദരിയാണെന്നു പറഞ്ഞ് അദ്ദേഹമെന്നെ അഭിനന്ദിക്കുമായിരുന്നു. പക്ഷെ, ഇപ്പാൾ ഞാൻ വിരുപയാണു്. എന്നെ ഒന്നിനും കൊള്ളില്ലായെന്നാണു പറയുന്നത്,നിങ്ങളദ്ദേഹത്തോട് എന്താണു ചെയ്തത് ” ഡോക്ടർ ശാന്തനായി പ്രതിവചിച്ചു: “ഞാനാകെ ചെയ്തതു നിങ്ങളുടെ ഭർത്താവിനു ഒരു കോൺടാക്ട് ലെൻസ് വച്ചു കൊടുത്തുവെന്നതു മാത്രമാണു ചെയ്തത് ”

കണ്ണടയ്ക്കും കണ്ണാടിക്കും ദൗത്യം രണ്ടാണു. മറ്റുള്ളവരുടെ കണ്ണടയെ ആശ്രയിക്കുന്നതിനു പകരം, സ്വയം കണ്ണാടിയിൽ നോക്കുന്നതാണു നല്ലത്. ചുറ്റിലുള്ളവരുടെ കാഴ്ചപ്പാടു മാറുന്നതിനുസരിച്ചു, നമുക്കു, നമ്മേക്കുറിച്ചുള്ള കാഴ്ചപ്പാടു മാറേണ്ട കാര്യമില്ല. ചുറ്റുമുള്ളവരുടെ കാഴ്ച മങ്ങിയതായതുകൊണ്ടാണു, പലരും രാജാക്കന്മാരായി വാഴുന്നത്. ആ പ്രൗഢി അധികകാലം നിലനിൽക്കുകയില്ല.

തിരിച്ചടികൾ വന്നതുകൊണ്ടു പരിഭ്രാന്തരാകേണ്ട കാര്യമില്ല. അവ തിരിച്ചറിവുകൾ നൽകിയെന്നു വരാം. കാഴ്ചക്കാരുടെ അഭിപ്രായങ്ങൾ, അവരുടെ കാഴ്ചക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. കണ്ണു കൊണ്ടു കാണുന്നതെല്ലാം ശരിയായ കാഴ്ച ആകണമെന്നില്ല. കാണുന്നതെല്ലാം വിശ്വസിക്കാനും പറ്റണമെന്നില്ല. ശരിയായ ഒരു ലെൻസ്, കാഴ്ചയും കാഴ്ചപ്പാടും മാറ്റിമറിച്ചുവെന്നു വരാം. ഒരുവൻ്റെ കാഴ്ച മാറുന്നതിനനുസരിച്ചു ലോകം മാറുമെന്നു ധരിക്കരുത്. അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തുമ്പോൾ, നേർക്കാഴ്ച മാത്രമുണ്ടായാൽ പോരാ. ഉൾക്കാഴ്ചയുമുണ്ടായിരിക്കണം.

ജഗദീശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments