Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 23| വെള്ളി✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 23| വെള്ളി✍ബേബി മാത്യു അടിമാലി

വിജയ പരാജയങ്ങളുടെ ആകെ തുകയാണ് ജീവിതം. പരാജയങ്ങളുടെ മുന്നിൽ പകച്ചു നിൽക്കുയല്ല വേണ്ടത്. അന്വേഷിക്കേണ്ടത് കരുത്തിന്റെ കാണാപ്പാഠങ്ങളാണ്; കീഴടങ്ങലിന്റെ കാരണങ്ങളല്ല.

പരിധിയില്ലാത്ത പ്രയത്നവും, വ്യവസ്ഥകളില്ലാത്ത അധ്വാനവും, സ്ഥിരതയാർന്ന പ്രതിരോധവുമാണ് നിലനിൽപിന്റെ നീതിശാസ്ത്രം.

നിരന്തരമായ പരിശ്രമം കൊണ്ടല്ലാതെ ആരും വിജയകിരീടം അണിയുകയില്ല. അതെ, വിജയിക്കുന്നതുവരെയുള്ള പരിശ്രമം കൊണ്ടാണ്.

കിതച്ചാലും കുതിപ്പു നിർത്തരുത്. വിട്ടുകൊടുക്കാൻ തയാറാകാത്ത പോരാട്ടങ്ങൾക്കിടയിൽ ചില തിരിച്ചടികൾ നേരിട്ടാലും തളരാത്ത ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു പതിബന്ധത്തിനും നിങ്ങളെ തടവിലാക്കാൻ കഴിയില്ല.

യോജ്യമായ സാഹചര്യങ്ങൾ, യോജ്യമായ സമയത്തു നിങ്ങളെ വിജയത്തിലെത്തിക്കും അതു വരെ അനസ്യൂതം അവിരാമം കർമ്മനിരതരാവുക.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments