Friday, April 12, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 05| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 05| ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മറ്റുള്ളവർക്കു നമ്മെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയട്ടെ
__________________________________________________________

ഒരു സന്ധ്യാ സമയത്തു, തൻ്റെ കടയടച്ചു വീട്ടിൽ പോകവാനൊരുങ്ങുകയായിരുന്നു, കടക്കാരൻ. അപ്പാളൊരു നായ സഞ്ചിയും കടിച്ചു പിടിച്ച്, കടയിലേക്ക വന്നു. വേണ്ട സാധനങ്ങളുടെ ലിസ്റ്റും പണവും സഞ്ചിയിലുണ്ടായിരുന്നു. കടക്കാരൻ പണമെടുത്ത ശേഷം, സാധനങ്ങൾ സഞ്ചിയിലിട്ടു കൊടുത്തു. നായ സഞ്ചിയും കടിച്ചു പിടിച്ചു് നടന്നു പോയി.

ഏറെ അത്ഭുതം തോന്നിയ കടക്കാരൻ, കടയടച്ച് നായയുടെ പുറകെ കൂടി. നായ നടന്നു വീട്ടിലെത്തി. അത് അടഞ്ഞുകിടന്ന വാതിലിൽ രണ്ടു മൂന്നു തവണ, മുൻ കാലു കൊണ്ടു തട്ടി. വാതിൽ തുറന്നു പുറത്തു വന്ന വീട്ടുടയവൻ, കയ്യിലെ വടികൊണ്ടതിനെ പൊതിരെ തല്ലി. എന്തിനാണാ പാവത്തിനെ തല്ലിയതെന്നു കടക്കാരൻ ചോദിച്ചപ്പോൾ,അയാൾ പുലമ്പി. ബുദ്ധിയില്ലാത്ത കഴുത
അതെൻ്റെ ഉറക്കം കെടുത്തി . വാതിലിൻ്റെ താക്കോൽ കൂടി അതിനു കൊണ്ടു പോകാമായിരുന്നില്ലേ.

പലപ്പോഴും, നമുക്കു മറ്റുള്ളവരെക്കുറിച്ചുള്ള പ്രതീക്ഷ, അതിരറ്റതാണ്. മറ്റുള്ളവരിൽ നിന്നു നാം എന്തു പ്രതീക്ഷിക്കുന്നവെന്നതിനു അനുസരണമായിട്ടായിരിക്കും, നമ്മുടെ അവരോടുള്ള പെരുമാറ്റവും. മറ്റുള്ളവരെക്കുറിച്ചു പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതിൽ തെറ്റില്ല. പക്ഷെ, നമ്മുടെ പ്രതീക്ഷകൾക്കൊത്തു, അവർ പെരുമാറണമെന്നു വാശി പിടിക്കുന്നതാണ് അപകടം. അതു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം ഒരാളെക്കുറിച്ചുളള നമ്മുടെ പ്രതീക്ഷകൾ, അയാൾക്കയാളെക്കുറിച്ചുളള പ്രതീക്ഷകൾക്കു, വിഘാതമാകരുത്.

മറ്റുള്ളവർക്കു നമ്മെക്കുറിച്ചുള്ള പ്രതീക്ഷകളെക്കാൾ പ്രധാനം, നമുക്കു നമ്മേക്കുറിച്ചുള്ള പ്രതീക്ഷകൾക്കാണ്. നന്ദി ഒരവകാശമല്ല, ഉപചാരം മാത്രം. നാം ചെയ്യുന്ന നന്മകൾക്കു കിട്ടുന്ന നന്ദി, ഒരു ത്രാസിലിട്ടു തൂക്കി നോക്കുന്നതു നല്ലതായിരിക്കും. നമ്മിലെ നന്മകളുടെ അളവു വർദ്ധിപ്പിക്കുവാൻ, അതു സഹായിച്ചേക്കാം. മറ്റുള്ളവരുടെ നമ്മെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊത്തുയരാം.

ദൈവം തുണക്കട്ടെ
എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments